Subscribe:
**സ്നേഹതീരത്തിലേയ്ക്ക് സ്വാഗതം H A P P Y I N D I P E N D E N C E D A Y **

Sunday, June 12, 2011

സൗദി അറേബ്യ ..നിതാഖാത്: തൊഴില്‍ മന്ത്രാലയം കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു



CHECK YOUR IQAMA STATUS
റിയാദ്: സ്വദേശവത്കരണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം രൂപം നല്‍കിയ 'നിതാഖാത്ത്' പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധമായ പുതിയ വിവരങ്ങളുള്ളത്്. ഇതനുസരിച്ച് വിദേശികള്‍ക്കും സ്വദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ നിലവിലെ 'നിതാഖാത്' അവസ്ഥ വെബ്‌സൈറ്റ് വഴി അറിയാം. വിദേശികള്‍ക്ക് തങ്ങളുടെ ഇഖാമ നമ്പര്‍, പ്രവേശന നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിച്ച് ഏത് കാറ്റഗറിയിലാണ് തങ്ങള്‍ പെട്ടിരിക്കുന്നതെന്ന് അറിയാന്‍ കഴിയും.

സ്ഥാപനങ്ങള്‍ക്കും സ്വദേശികള്‍ക്കും തങ്ങളുടെ സ്ഥാപനത്തിന്റെ നിലവിലെ സാഹചര്യവും തൊഴിലാളികളുടെ സാഹചര്യവും സ്ഥാപന രജിസ്‌ട്രേഷന്‍ നമ്പറും മറ്റും ഉപയോഗിച്ച് വിശദാംശങ്ങള്‍ അറിയാം. തൊഴില്‍ മന്ത്രാലയത്തിന്റെ www.mol.gov.sa എന്ന സൈറ്റില്‍ ഇ.സര്‍വീസ് വിഭാഗത്തിലാണ് ഈ സേവനം സംവിധാനിച്ചിരിക്കുന്നത്.നിതാഖാത്ത് പദ്ധതിയുടെ ഭാഗമായി പച്ച, മഞ്ഞ, ചുവപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് തൊഴില്‍ സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നതെങ്കിലും രാജ്യത്തെ മുഴുവന്‍ തൊഴില്‍ മേഖലയെയും ഒരേ മാനദണ്ഡത്തിലല്ല ഇനം തിരിച്ചിരിക്കുന്നത്.

രാജ്യത്ത് കൂടുതല്‍ തൊഴില്‍ അന്വേഷകരുള്ള വിഭാഗങ്ങളിലെ സ്വദേശിവത്കരണത്തിന്റെ അനുപാതം വര്‍ധിപ്പിച്ചും നിര്‍മ്മാണ മേഖലയുള്‍പ്പെടെ പ്രാതിനിധ്യം കുറച്ചുമാണ് തരം തിരിവ് നടത്തിയിരിക്കുന്നത്. വിവിധ മേഖലകളിലുള്ള തൊഴില്‍ സ്ഥാപനങ്ങളെ വ്യത്യസ്ത മാനദണ്ഡം ഉപയോഗിച്ച്് തരം തിരിച്ചിതിനാല്‍ സ്വദേശിവത്കരണത്തിന്റെ അനുപാതത്തിലും ഏറ്റക്കുറച്ചിലുകള്‍ വരും.

രാജ്യത്തെ തൊഴില്‍ മേഖലയെ 41 വിഭാഗങ്ങളായി വേര്‍തിരിച്ചാണ് നിതാഖാത്ത് പട്ടിക തയാറാക്കുന്നത്. ഈ വിഭാഗങ്ങളിലെ തൊഴിലാളികളുടെ എണ്ണം കൂടി പരിഗണിച്ചാണിത്.1- 10 , 10 -49, 50 -499, 500 -2999, 3000 ന് മുകളില്‍ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി സ്‌പോണ്‍സര്‍മാരെ വേര്‍തിരിച്ചിട്ടുണ്ട്. പത്തില്‍ കുറഞ്ഞ തൊഴിലാളികളുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് നിതാഖാത്തിന്റെ നിബന്ധനകള്‍ ബാധകമായിരിക്കില്ലെന്നാണ് സൂചന. 10മുതല്‍ 40 വരെ തൊഴിലാളികളുള്ള ഹോള്‍സെയില്‍, റീട്ടെയില്‍ വില്‍പന സ്ഥാപനങ്ങള്‍ക്ക് നാല് ശതമാനം സ്വദേശിവത്കരണം പൂര്‍ത്തീകരിച്ചാല്‍ ചുവപ്പും ഒന്‍പത് ശതമാനം പൂര്‍ത്തീകരിക്കുമ്പോള്‍ മഞ്ഞയും കടക്കാന്‍ കഴിയും. അതേസമയം ഇതേ എണ്ണം തൊഴിലാളികളുള്ള സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്ക് 49 ശതമാനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ചുവപ്പ് കടക്കാന്‍ കഴിയൂ. ഈ വിഭാഗത്തില്‍ മഞ്ഞ കടക്കാന്‍ 74 ശതമാനം സ്വദേശവത്കരണം ആവശ്യമാണ്. വിദേശികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ മേഖലയുള്‍പ്പെടെ കുറഞ്ഞ ശതമാനം സ്വദേശിവല്‍കരണം കൊണ്ട് തന്നെ പച്ച വിഭാഗത്തില്‍ എത്തം. നിലവില്‍ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ സാന്നിധ്യം പത്ത് ശതമാനത്തോളം മാത്രമാണെന്നും ഇത് രാജ്യത്തെ തൊഴില്‍ അന്വേഷകരുടെ അനുപാതം നോക്കുമ്പോള്‍ വളരെ കുറഞ്ഞതാണെന്നുമാണ് മന്ത്രാലയം വിലയിരുത്തുന്നത്്. ഈ സാഹചര്യത്തില്‍ കര്‍ശന നിബന്ധനകള്‍ വെച്ച് സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശി തൊഴില്‍ അന്വേഷകരുള്ള രംഗത്താകും സ്വദേശി വത്കരണം ഊര്‍ജിതപ്പെടുത്തുക...
ഇഖാമ പരിശോധിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക CHECK YOUR IQAMA

നിതാഖാത്: തൊഴില്‍ മന്ത്രാലയം കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു | Madhyamam