
ചെഗുവേര എന്നും പ്രിയപ്പെട്ട ചെ എന്നും ലോകമെമ്പാടും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (1928 ജൂൺ 14 - 1967 ഒക്ടോബർ 9) അർജന്റീനയിൽ ജനിച്ച ഒരു മാർക്സിസ്റ്റ് വിപ്ലവ നേതാവും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവുമായിരുന്നു ചെ . അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള അക്രമമാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു പ്രിയപ്പെട്ട ചെ.
ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു. മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി. ഗ്വാട്ടിമലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ ഒരു തസ്തിക വഹിക്കുകയും ചെയ്തു.
1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദ്യേശത്തോടെ ഗ്രൻമ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നോക്കി നില്‍ക്കാതെ 1965-ൽ കോംഗോയിലെയും ബൊളീവിയയിലെയും പാവങ്ങള്‍ക്ക് വിപ്ലവത്തിലൂടെ സ്വാതന്ത്രം നേടിക്കൊടുക്കുക എന്നാ ലക്ഷ്യത്തോടെ ക്യൂബ വിട്ട ധീര വിപ്ലവകാരിയാണ് ചെഗുവേര ...
1967 ഒക്‌ടൊബര്‍ 9 ന് സി ഐ എ യും അമേരിക്കന്‍ കൂലിപ്പട്ടാളവും ചേര്‍ന്നു ബോളിവിയയിലെ വാലിഗ്രനേഡിനടുത്തുള്ള ഹിഗുവേര ഗ്രമത്തില്‍ വെച്ച് പകല്‍ 1.10 നാണു ലോകവിമോചനപോരാട്ടങളുടെ വീരനായകന്‍ ചെഗുവരെയെ നിര്‍ദ്ദാക്ഷ്യ്ണ്യം വെടിവെച്ചുകൊന്നത് .... വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലത്തിന്റെ അനശ്വരതയെക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ......
44 വര്‍ഷം പിന്നിട്ടിട്ടും ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപന്തം പോലെ ചെഗുവേരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണകൂടത്തെ ഗറില്ലപോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കുകൊണ്ടും തോക്കുകൊണ്ടും സാക്ഷ്യപ്പെടുത്തിയ,ആശയങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വവിപ്ലവകാരിയായ ചെഗുവേരയെക്കുറിച്ച് പ്രകാശഭരിതമായ ഒര്‍മ്മകള്‍ ഇന്നും ലോകജനത വികാരവായ്പയോടെ മനസ്സില്‍ സൂക്ഷിക്കുന്നു. മണ്ണിനും മനുഷ്യസ്വാതന്ത്ര്യത്തിന്നും വേണ്ടിയുള്ള മഹായുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള ധീരന്മാരുടെ വീരസ്മരണ സാമ്രാജിത്ത-അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് ആശയും ആവേശവും നള്‍കുന്നതാണ്...
ചെയുടെ വിരിമാറിലേക്ക് വെടിയുണ്ട പായിക്കുന്നതിനുമുമ്പ് അവസാനമായി എന്തെങ്കിലും സന്ദേശം ആരെയെങ്കിലും അറിയിക്കാനുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ആ മഹാവിപ്ലവകാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. "എനിക്കറിയാം, നിങ്ങള്‍ എന്നെ വെടിവയ്ക്കാന്‍ പോവുകയാണ്.
ഞാന്‍ ജീവനോടെ പിടിക്കപ്പെടരുതായിരുന്നു. ഫിദലിനോടു പറയൂ; ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ല എന്ന്; വിപ്ലവം വിജയശ്രീലാളിതമാവും മറ്റിടങ്ങളില്‍ ...
വസന്തത്തിന്റെ ഇടിമുഴക്കത്തിന് കാതോര്‍ത്ത ഒരുകാലത്തിന്റെ നീറുന്ന സ്മരണകളായി വിപ്ലവത്തിന്റെയും സമര്‍പ്പണത്തിന്റെയും അണയാത്ത ജ്വാലയായിരുന്നു "ചെഗുവേര "എന്ന ചുവന്ന നക്ഷത്രം.
ചെഗുവേര പ്രിയപ്പെട്ട ചെ യുടെ ജ്വലിച്ചു നില്‍ക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു !!!!!

































0 comments:
Post a Comment