Saturday, October 15, 2011
Thursday, October 13, 2011
Monday, October 10, 2011
അറസ്റ്റു ചെയ്യുന്നതിന് പകരം വെടി വെയ്ച്ചു:പി ബിജു
അറസ്റ്റു ചെയ്യുന്നതിന് പകരം വെടിവെച്ചു: പി ബിജു
നിര്‍മ്മല്‍ മാധവ് പ്രശ്‌നത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പ് വിവാദമായിരിക്കയാണ്. കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെ സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് നാല് റൗണ്ടാണ് വെടിയുതിര്‍ത്തത്. ആകാശത്തേക്കാണ് വെടിവെച്ചതെന്ന് പോലീസ് പറയുന്നുവെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടി വെടിവെക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
വെടിവെപ്പ് നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ലംഘിച്ചതായാണ് ദൃക്‌സാക്ഷികളും സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുകൊണ്ട് പോകാന്‍ സംവിധാനമുണ്ടായിട്ടും അത് ചെയ്യാതെ പെട്ടെന്ന് തന്നെ വെടിവെപ്പ് നടത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. വിദ്യാര്‍ത്ഥി സമരം അക്രമാസക്തമാകുന്നത് കേരളത്തില്‍ ഇതാദ്യമല്ല. അതു തന്നെ വെടിവെക്കാന്‍ തക്ക സംഘര്‍ഷം അവിടെ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുമാണ്.
വെടിവെപ്പ് നടത്തിയ രാധാകൃഷ്ണപ്പിള്ളക്കെതിരെ നേരത്തെ തന്നെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഐസ്‌ക്രീം കേസ് അന്വേഷണ ചുമതലയിലുണ്ടായിരുന്ന ജെയ്‌സണ്‍ കെ എബ്രഹാമിനെ സ്ഥലം മാറ്റിയാണ് രാധാകൃഷ്ണപ്പിള്ളയെ ഇവിടെ നിയമിച്ചത്. ഭരണകക്ഷിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരാണ് ഇങ്ങിനെ നിയമിക്കപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി ബിജു സമരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും ഡൂള്‍ന്യൂസ്പ്രതിനിധികളുമായി സംസാരിക്കുന്നു.
കോളജിന് മുന്നില്‍ സംഭവിച്ചതെന്താണ്?
കഴിഞ്ഞ ഒന്നര മാസമായി കോഴിക്കോട് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. സമരത്തിന് ആധാരമായ വിഷയം 2009ല്‍ 22787 ാം റാങ്കുകാരനെ ഗവണ്‍മെന്റ് എഞ്ചിനീറിങ് കോളജില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് കോളജുകളിലൊന്നായ കോഴിക്കോട് എഞ്ചിനീയറിങ് കോളജില്‍ സര്‍ക്കാറിന്റെ തെറ്റായ ഉത്തരവിനെതിരെയാണ് സമരം. ജനാധിപത്യ രീതിയിലാണ് സമരം നടക്കുന്നത്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. ആ സമരത്തിന്റെ ഭാഗമായാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയും കോളജ് ഉപരോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. 150 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇന്ന് സമരത്തിനുണ്ടായിരുന്നത്.
സാധാരണ ഉപരോധം പ്രഖ്യാപിച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയാണ് ചെയ്യാറ്. ഞങ്ങള്‍ ഇവിടെ സമരം ചെയ്യുമ്പോള്‍ പോലീസ് കോളജിന്റെ പിറകിലൂടെ വിദ്യാര്‍ത്ഥികളെ കയറ്റുകയായിരുന്നു. ഈ വിഷയത്തില്‍ പോലീസുമായി സംസാരിച്ചു തുടങ്ങിയ ഉടന്‍ തങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടാവുകയായിരുന്നു. സാധാരണ ഉപയോഗിക്കാറുള്ള ജലപീരങ്കിയോ ബാരിക്കേഡോ ഇവിടെ ഉപയോഗിക്കപ്പെട്ടില്ല. ഞങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച ശേഷമാണ് സമരം നടത്തിയത്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച സമരത്തെ നേരിടുന്ന രീതിയല്ല ഇവിടെ കണ്ടത്.
സാധാരണ ഗതിയില്‍ നേരത്തെ മാര്‍ച്ച് പ്രഖ്യാപിച്ചാല്‍ ഒരു ബാരിക്കേഡെങ്കിലും പോലീസ് നിരത്തും. സമരം നടക്കുമ്പോള്‍ ഞങ്ങള്‍ 70 ഓളം പേര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. 80 ഓളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. സ്വാഭാവികമായും ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ കഴിയുമായിരുന്നു. വേണമെങ്കില്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റാമായിരുന്നു. എന്നാല്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഭീകരമായി ലാത്തി ചാര്‍ജ് നടത്തുകയാണ് പോലീസ് ചെയ്തത്. സാധാരണഗതിയില്‍ ക്യാംപിലെ പോലീസുകാരാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ നേരിടാന്‍ നിയോഗിക്കപ്പെടാറ്. എന്നാല്‍ ഇവിടെ അങ്ങിനെയല്ലായിരുന്നു. എസ്.ഐ, സി.ഐ തുടങ്ങി പോലീസ് ഉദ്യാഗസ്ഥരാണ് ഞങ്ങളെ നേരിട്ടത്.
സര്‍ക്കാര്‍ ഒരു നിയമവിരുദ്ധ ഉത്തരവിറക്കുക, പ്രശസ്തമായ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജ് രണ്ടരമാസം അടച്ചിടുന്ന സാഹചര്യമുണ്ടാവുക, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി നേരിടുക എന്നതാണ് ഇവിടെയുണ്ടായ സ്ഥിതി.
ഞങ്ങള്‍ പ്രകോപനമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്ത് പ്രകോപനമുണ്ടാക്കിയാലും തങ്ങള്‍ ചുരുക്കം ചിലര്‍ മാത്രമേ അവിടെയുള്ളൂ. ബാരിക്കേഡോ ജലപീരങ്കിയോ അവിടെ ഉപയോഗിക്കപ്പെട്ടിട്ടില്ല. ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാവുന്നതേയുണ്ടായിരുന്നുള്ളൂ. ഒന്നരമാസമായി സമരത്തിലുള്ള വിഷയമാണിത്.
പോലീസ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദിക്കാന്‍ കാരണം?
സര്‍ക്കാറിന് ഒരു നിയമവും ബാധകമല്ല എന്നുള്ളതാണ് സ്ഥിതി. നിയമവിരുദ്ധമായ ഉത്തരവിറക്കിയ സര്‍ക്കാര്‍ അതിനെതിരെ സമരം ചെയ്യുന്നവെരെ പോലീസിനെ ഉപയോഗിച്ച് ആക്രമിക്കുകയാണ് ചെയ്യുന്നത്. 150 ഓളം പേര്‍ വരുന്ന സമരസംഘത്തെ പോലീസ് ഇങ്ങിനെയാണോ നേരിടേണ്ടത്. ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീതിയുണ്ടാക്കി സമരം അവസാനിപ്പിക്കാനാണ് നീക്കം. അത് നടക്കില്ല.
വെടിവെപ്പ് നടത്തിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഇത്തരത്തില്‍ ഇടപെടാന്‍ കാരണം? അദ്ദേഹത്തിന് ഇതില്‍ പ്രത്യേക താല്‍പര്യമുണ്ടോ?
പോലീസ് ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യമുണ്ട്. നടക്കാവ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ധൈര്യമാണ്. അല്ലാതെ ഇത്രയും ചെറിയ സംഘമായ ഞങ്ങളെ ഇങ്ങിനെ അക്രമിക്കാന്‍ ധൈര്യം ലഭിക്കുമായിരിന്നില്ല. ഒന്നാമതായി ഞങ്ങളുടെ നമ്പര്‍ വളരെ ചെറുതാണ്. ആയിരമോ പതിനായിരമോ ഉണ്ടെങ്കില്‍ പ്രശ്മമില്ല. സമരത്തെ എങ്ങിനെയും നേരിടാം, തന്നെ സര്‍ക്കാര്‍ സംരക്ഷിച്ചുകൊള്ളുമെന്ന ബോധ്യമാണത്. ധാര്‍ഷ്ഠ്യമാണ്.
എല്ലാവര്‍ക്കും അറിയാമത്. ഒരു എ.സിക്ക് നൂറ് പേര്‍ വരുന്ന സമര സംഘത്തിന് നേരെ വെടിയുതിര്‍ക്കാന്‍ സ്വന്തം നിലയില്‍ കഴിയില്ല. അതിന് മുകളില്‍ നിന്ന് പ്രത്യേക നിര്‍ദേശം ലഭിച്ചിട്ടുണ്ടാവും. എസ്.എഫ്്.ഐ ഭീകര സംഘടനയൊന്നുമല്ലല്ലോ… ഞങ്ങള്‍ ഇതിന് മുമ്പും സമരം ചെയ്തിട്ടുണ്ടല്ലോ…സര്‍ക്കാറും യു.ഡി.എഫും ഇതിന് മറുപടി പറയേണ്ടി വരും. ഇത്തരം വെടിവെപ്പ് കൊണ്ടൊന്നും എസ്.എഫ്.ഐയുടെ സമരത്തെ തകര്‍ക്കാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ സംഘടനയും ഇടതുപക്ഷ യുവജയ സംഘടനകളും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരും. ഐ.പി.എസ് കാഡറിലുള്ളവര്‍ പോലും ഇത്തരത്തില്‍ സാധാരണ ചെയ്യാറില്ല.ഇത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ധൈര്യമാണ്. കുട്ടികളെ പേടിപ്പിക്കുകയാണ്.
നാളെ നിയമസഭയായത് കൊണ്ട് വിദ്യാര്‍ത്ഥികളെ ഉടന്‍ ഇറക്കിവിടണമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. സൂപ്രണ്ട് ഇതിനായി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായ നിലപാടാണിത്. അധികാരത്തിലിരിക്കുമ്പോള്‍ എന്തും ചെയ്യാമെന്നുള്ള നിലപാടാണിത്. സര്‍ക്കാറിന് ഇതില്‍ നിന്ന് പിന്‍മാറേണ്ടി വരും. പിന്‍മാറുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകും. പിന്‍മാറുന്ന പ്രശ്‌നമില്ല. പി.ടി തോമസിന്റെ പി.എ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തീര്‍ക്കേണ്ട പ്രശ്‌നമാണ്. അതിന് വേണ്ടി നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുവദിക്കില്ല. രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടി വരും. ഇത്തരം ഭീഷണിക്കു മുമ്പില്‍ വഴങ്ങിക്കൊടുത്താല്‍ അത് ഭാവിയില്‍ വലിയ അപകടമുണ്ടാക്കും.
ഇത് കേരളമോ ബീഹാരോ ???

ബസ് യാത്രക്കാരനായ യുവാവിനെ തല്ലികൊന്നത് കെ സുധാകരന്‍ എം പി യുടെ ഗണ്‍മാന്‍
ഗുണ്ട ആക്രമണത്തില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ എത്രയെന്നു കണക്കില്ല !!!! ..അതിവേഗം ബഹു ദൂരം പദ്ദതിയില്‍ ഇതും ഉള്‍പ്പെടുമോ ആവോ ????
Sunday, October 9, 2011
പീ സീ സ്പീക്കിംഗ് ...

Saturday, October 8, 2011
ചെഗുവേര -ജ്വലിച്ചു നില്‍ക്കുന്ന ചുവന്ന നക്ഷത്രം

ചെഗുവേര എന്നും പ്രിയപ്പെട്ട ചെ എന്നും ലോകമെമ്പാടും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (1928 ജൂൺ 14 - 1967 ഒക്ടോബർ 9) അർജന്റീനയിൽ ജനിച്ച ഒരു മാർക്സിസ്റ്റ് വിപ്ലവ നേതാവും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവുമായിരുന്നു ചെ . അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള അക്രമമാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു പ്രിയപ്പെട്ട ചെ.
ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു. മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി. ഗ്വാട്ടിമലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ ഒരു തസ്തിക വഹിക്കുകയും ചെയ്തു.
1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദ്യേശത്തോടെ ഗ്രൻമ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നോക്കി നില്‍ക്കാതെ 1965-ൽ കോംഗോയിലെയും ബൊളീവിയയിലെയും പാവങ്ങള്‍ക്ക് വിപ്ലവത്തിലൂടെ സ്വാതന്ത്രം നേടിക്കൊടുക്കുക എന്നാ ലക്ഷ്യത്തോടെ ക്യൂബ വിട്ട ധീര വിപ്ലവകാരിയാണ് ചെഗുവേര ...
1967 ഒക്‌ടൊബര്‍ 9 ന് സി ഐ എ യും അമേരിക്കന്‍ കൂലിപ്പട്ടാളവും ചേര്‍ന്നു ബോളിവിയയിലെ വാലിഗ്രനേഡിനടുത്തുള്ള ഹിഗുവേര ഗ്രമത്തില്‍ വെച്ച് പകല്‍ 1.10 നാണു ലോകവിമോചനപോരാട്ടങളുടെ വീരനായകന്‍ ചെഗുവരെയെ നിര്‍ദ്ദാക്ഷ്യ്ണ്യം വെടിവെച്ചുകൊന്നത് .... വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലത്തിന്റെ അനശ്വരതയെക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ......
44 വര്‍ഷം പിന്നിട്ടിട്ടും ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപന്തം പോലെ ചെഗുവേരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണകൂടത്തെ ഗറില്ലപോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കുകൊണ്ടും തോക്കുകൊണ്ടും സാക്ഷ്യപ്പെടുത്തിയ,ആശയങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വവിപ്ലവകാരിയായ ചെഗുവേരയെക്കുറിച്ച് പ്രകാശഭരിതമായ ഒര്‍മ്മകള്‍ ഇന്നും ലോകജനത വികാരവായ്പയോടെ മനസ്സില്‍ സൂക്ഷിക്കുന്നു. മണ്ണിനും മനുഷ്യസ്വാതന്ത്ര്യത്തിന്നും വേണ്ടിയുള്ള മഹായുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള ധീരന്മാരുടെ വീരസ്മരണ സാമ്രാജിത്ത-അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് ആശയും ആവേശവും നള്‍കുന്നതാണ്...
ചെയുടെ വിരിമാറിലേക്ക് വെടിയുണ്ട പായിക്കുന്നതിനുമുമ്പ് അവസാനമായി എന്തെങ്കിലും സന്ദേശം ആരെയെങ്കിലും അറിയിക്കാനുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ആ മഹാവിപ്ലവകാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. "എനിക്കറിയാം, നിങ്ങള്‍ എന്നെ വെടിവയ്ക്കാന്‍ പോവുകയാണ്.
ഞാന്‍ ജീവനോടെ പിടിക്കപ്പെടരുതായിരുന്നു. ഫിദലിനോടു പറയൂ; ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ല എന്ന്; വിപ്ലവം വിജയശ്രീലാളിതമാവും മറ്റിടങ്ങളില്‍ ...
വസന്തത്തിന്റെ ഇടിമുഴക്കത്തിന് കാതോര്‍ത്ത ഒരുകാലത്തിന്റെ നീറുന്ന സ്മരണകളായി വിപ്ലവത്തിന്റെയും സമര്‍പ്പണത്തിന്റെയും അണയാത്ത ജ്വാലയായിരുന്നു "ചെഗുവേര "എന്ന ചുവന്ന നക്ഷത്രം.
ചെഗുവേര പ്രിയപ്പെട്ട ചെ യുടെ ജ്വലിച്ചു നില്‍ക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു !!!!!



























Wednesday, September 28, 2011
Monday, September 26, 2011
ഐസ്‌ക്രീം കേസ്: ഭീഷണിപ്പെടുത്തി മൊഴിമാറ്റല്‍;
ഐസ്‌ക്രീം കേസ്: വീണ്ടും ഭീഷണിപ്പെടുത്തി മൊഴി മാറ്റല്‍ രേഖകള്‍ പുറത്തു വന്നു
കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ സാക്ഷികളുടെ മൊഴി തിരുത്തല്‍ തുടര്‍ക്കഥയാവുന്നു. കെ.എ റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ മൊഴി തിരുത്തുന്നതിനായി ചേളാരി ഷരീഫ് എന്ന വ്യക്തി തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് കേസിലെ സാക്ഷികള്‍ മുഖ്യമന്ത്രിക്കും കോടതിക്കും പരാതി നല്‍കി. പ്രതിപക്ഷ നേതാവിനും മൊഴിമാറ്റക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനും കേസില്‍ ഇവര്‍ ആദ്യം മൊഴി നല്‍കിയ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിനും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ കോപ്പി പുറത്തു വന്നു .
കോഴിക്കോട് സ്വദേശി പി റോസ്‌ലിന്‍, വയനാട് സ്വദേശി ബിന്ദു എന്നിവരാണ് പരാതി നല്‍കിയത്. ചേളാരി ഷരീഫ് വീട്ടില്‍ വിളിച്ചുവരുത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു കാരണവശാലും മൊഴി കൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ഭരണം തങ്ങളുടെ കയ്യിലാണെന്നത് മറക്കേണ്ടെന്നും പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ വിവരം അറിയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ ഏതൊക്കെയായിരിക്കുമെന്നും അതിന് എന്തെല്ലാം മറുപടിയാണ് നല്‍കേണ്ടതെന്നും പഠിപ്പിച്ചു തന്നു. തങ്ങള്‍ക്ക് ഭീഷണിക്ക് വഴങ്ങേണ്ടി വന്നു. ഇതിനായി ഷരീഫ് നല്‍കിയ പണം തങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. ഷരീഫ് പറഞ്ഞു തന്ന അതേ ചോദ്യങ്ങളാണ് ക്രൈംബ്രാഞ്ച് തങ്ങളോട്് ചോദിച്ചത്. ഷരീഫ് പറഞ്ഞു തന്ന ഉത്തരങ്ങളാണ് തങ്ങള്‍ അവരോട് പറഞ്ഞത്. കേസില്‍ ജെയ്‌സണ്‍ കെ.എബ്രഹാമിന് ആദ്യം നല്‍കിയ പരാതിയാണ് ശരിയെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയ ഷരീഫിനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. വീണ്ടും ശരിയായ മൊഴി നല്‍കാന്‍ അവസരം തരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇപ്പോള്‍ സ്ഥലം മാറ്റപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ ജെയ്‌സണ്‍ കെ.എബ്രഹാമിന്റെ മുമ്പാകെയാണ് ഇവര്‍ ആദ്യം മൊഴി നല്‍കിയത്. ഇതിന് ശേഷമാണ് ചേളാരി ഷരീഫ് ഇവരെ വീട്ടിലേക്ക് വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ ജെയ്‌സണ്‍ കെ.എബ്രഹാം ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്്തു. ഇതിന് ശേഷം ക്രൈംബ്രാഞ്ച് ്ഇവരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുകയും നേരത്തെ ജെയ്‌സണ്‍ കെ.എബ്രഹാമിന് നല്‍കിയതില്‍ നിന്നും വ്യത്യസ്ഥമായ മൊഴി നല്‍കുകയും ചെയ്യുകയായിരുന്നു.
ബിന്ദുവിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം
To
Sir,
ജെയ്‌സണ്‍ സാര്‍ എന്നെ ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ എനിക്ക് ഓര്‍മ്മയുള്ളതെല്ലാം പറഞ്ഞു. എന്നാല്‍ പിന്നീട് െ്രെകം ബ്രാഞ്ച് എന്നെ ചോദ്യം ചെയ്തപ്പോളാണ് ചില കാര്യങ്ങളൊക്കെ പറയുവാന്‍ ഞാന്‍ വിട്ടു പോയതായി എനിക്കു മനസ്സിലായത്. എന്നാല്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നതിന്റെ മുന്‍പായി ഷെരീഫ് എന്ന ആള്‍ എന്നെ ഫോണില്‍ വിളിക്കുകയും എന്നോട് അര്‍ജന്റായി ചേളാരിയിലുള്ള അയാളുടെ വീട്ടിലേക്ക് ചെല്ലണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ചെന്നേ പറ്റൂ എന്ന രീതിയില്‍ ആയിരുന്നു അയാള്‍ സംസാരിച്ചത്. എന്നോട് മറ്റുള്ളവരെക്കൂടി കൂട്ടാന്‍ പറഞ്ഞു. പണ്ട് പലതവണ പണം തന്നിട്ടുള്ള ആളെന്ന നിലക്ക് ഞാനും റോസ്‌ലിനും കൂടി അവിടെ പോയി.
അവിടെ ചെന്നപ്പോള്‍ ഷെരീഫ് ഞങ്ങളെ ഭീഷണിപ്പെടുത്തി. ഷെരീഫ് പറയുന്നത് പോലെ മാത്രം ക്രൈം ബ്രാഞ്ചില്‍ മൊഴി കൊടുക്കാന്‍ പാടുളളൂ എന്ന് പറഞ്ഞു. ഷെരീഫ് ഞ്ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങളാണ് ഉണ്ടാവുക എന്ന് എന്തൊക്കെയാണ് മറുപടി പറയേണ്ടത് എന്നും പറഞ്ഞു തന്നു. പറഞ്ഞതു പോലെ ചെയ്തില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്നും ഇപ്പോള്‍ ഭരണത്തിലുള്ള കാര്യം ഓര്‍ക്കണമെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് പേടി ഉള്ളത് കൊണ്ട് ഞങ്ങള്‍ അത്‌പോലെ ചെയ്യാമെന്ന് സമ്മതിച്ചു പോന്നു. പിന്നീട് ക്രൈം ബ്രാഞ്ചില്‍ വെച്ച് ഷെരീഫ് പറഞ്ഞു തന്ന അതേ ചോദ്യങ്ങളാണ് ചോദിച്ചത്. ഞങ്ങള്‍ ഷെരീഫ് പറഞ്ഞതു പോലെ പറഞ്ഞു. ഞങ്ങള്‍ക്ക് അപ്പോള്‍ മനസ്സിലായി. ഷെരീഫിനും മറ്റുമുള്ള സ്വാധീനം.
ഇതിന് മുന്‍പും ഞങ്ങള്‍ ചേളാരിയിലുള്ള ഷെരീഫിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി അവര്‍ ആവശ്യപ്പെടുന്ന പോലെ മൊഴി കൊടുക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആ വിവരം ഞങ്ങള്‍ ജെയ്‌സണ്‍ സാറിനോട് മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. പണ്ട് ഞങ്ങള്‍ കുഞ്ഞാലിക്കുട്ടി സാറിന്റെ പേര് പറയാതിരുന്നത് റഊഫും ഷെരീഫും ഹംസയും ഞങ്ങള്‍ക്ക് പൈസ തന്നത് കൊണ്ടാണ്. അന്ന് കേസ് തുടങ്ങുന്നത് വരെ ഞങ്ങളുടെ ചിലവിനുള്ള പൈസ മുഴുവന്‍ ഇവരായിരുന്നു തന്നിരുന്നത്. കേസിന്റെ സമയമായപ്പോള്‍ ഒരിക്കല്‍ ചാലപ്പുറത്തുള്ള വീട്ടില്‍ വെച്ച് ടി.പി.ദാസന്‍, സി.എന്‍.രാജന്‍ വക്കീല്‍, ബൈജുനാഥ് വക്കീല്‍ എല്ലാവരും കൂടി കോടതിയില്‍ എന്തൊക്കെ പറയണമെന്ന് പഠിപ്പിച്ചു തന്നു. കോടതിയില്‍ അങ്ങിനെയൊന്നും പറയാന്‍ ഞങ്ങള്‍ക്ക് ധൈര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഒരു പ്രാവശ്യം ചാലപ്പുറത്തുള്ള വീട്ടില്‍ കുഞ്ഞാലിക്കുട്ടി സാറും റഊഫും കൂടി വന്നിരുന്നു. ഒന്നും പേടിക്കേണ്ട. ജഡ്ജിയെയും ഗവണ്‍മെന്റ് വക്കീലിനെയും എല്ലാവരെയും വേണ്ടപോലെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. എന്നിട്ട് കുഞ്ഞാലിക്കുട്ടി സാര്‍, ഒരു പ്ലാസ്റ്റിക് കവറില്‍ രണ്ട് കെട്ടായി പണം റഊഫിന് കൊടുത്തു. ഒരു കെട്ട് റജീനക്കാണ്. മറ്റേത് ബാക്കി എല്ലാവര്‍ക്കുമാണെന്നും പറഞ്ഞു. അതില്‍ കുറച്ചു പൈസ കേസിന് മുന്‍പ് തന്നെ റഊഫ് ഞങ്ങള്‍ക്ക് തന്നു. ബാക്കി കേസ് കഴിഞ്ഞപ്പോള്‍ ഫ്രഞ്ച് ഹോട്ടലിന്റെ അടുത്തുള്ള ഒരു മുറിയില്‍ വെച്ചും തന്നു. എന്നെ ശ്രീദേവി, കുഞ്ഞാലിക്കുട്ടി സാറിന് വേണ്ടി തിരുവനന്തപ്പുരം വരെ ട്രെയിനില്‍ കൊണ്ട് പോയിരുന്ന കാര്യം പറയാതിരിക്കാന്‍ വേണ്ടിയാണ് പൈസ തന്നത്.
കോടതിയില്‍ ഇടാനുള്ള പര്‍ദ്ദയും മറ്റു ഡ്രസ്സുകളും ഒക്കെ വാങ്ങി തന്നത് ഷെരീഫും ഡ്രൈവര്‍ ഗോപിയുമാണ്. കോടതിയില്‍ വെച്ച് ജഡ്ജിയും പ്രോസിക്യൂട്ടറും ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു ചോദ്യവും ചോദിച്ചിരുന്നില്ല. കേസ് കഴിഞ്ഞ ഉടനെ ഞങ്ങള്‍ ഗള്‍ഫില്‍ അയക്കാമെന്ന് കുഞ്ഞാലിക്കുട്ടി സാര്‍ പറഞ്ഞിരുന്നു. ഗള്‍ഫില്‍ പോകാനുള്ള കടലാസൊക്കെ റഊഫ് ആണ് ശരിയാക്കി തന്നത്. റെജുലയും റോസ്‌ലിനും ആണ് ആദ്യം ഗള്‍ഫില്‍ പോയത്. പിന്നെ ഞാനും ഫൈസലും കൂടി പോയി. പക്ഷേ ക്ലീനിംഗ് ജോലി ആയതു കൊണ്ട് ഞങ്ങള്‍ക്ക് അത് പറ്റാതെ വേഗം തിരിച്ചു വന്നു. ദുബിയിലുള്ള എല്ലാ ഏര്‍പ്പാടും ചെലവുകളും എല്ലാം നോക്കിയിരുന്നത് ബാബു എന്നയാളാണ്. തിരിച്ചു വരാന്‍ വേണ്ടി നാലായിരം ദിര്‍ഹം തന്നത് ഈ ബാബുവാണ്.
ഈ കാര്യങ്ങളൊക്കെ ജെയ്‌സണ്‍ സാറിനോട് പറയാന്‍ എനിക്ക് ഒരു ചാന്‍സ് തരണം.
ഷെരീഫ് ഞങ്ങളെ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഞങ്ങള്‍ക്ക് ഇതിനു മുന്‍പ് ക്രൈം ബ്രാഞ്ചിനും മറ്റും സത്യം പറയാന്‍ സാധിക്കാതിരുന്നത്. ഞങ്ങളുടെ മൊഴി മാറ്റാന്‍ വേണ്ടി ഭീഷണിപ്പെടുത്തിയതിന് ഷെരീഫിനെതിരെ നടപടിയെടുക്കണം.
എന്ന് ബിന്ദു
(ഒപ്പ്)
ബിന്ദുവിന്റെ പരാതിയുടെ കോപ്പി
റോസ് ലിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം
To
സാര്‍
കുറച്ചു ദിവസം മുന്‍പ് ബിന്ദു എന്നെ വിളിച്ചു. ചേളാരി ഷെരീഫ് അവളെ വിളിച്ചിരുന്നു എന്നും ഉടനെ ചേളാരി ഷെരീഫിന്റെ വീട്ടിലേക്ക് പോകണമെന്നും പറഞ്ഞു. പോയില്ലെങ്കില്‍ ആപത്തായിരിക്കുമെന്നും അയാള്‍ പറഞ്ഞു. ഞങ്ങള്‍ ഷെരീഫിന്റെ ചേളാരിയിലുള്ള വീട്ടില്‍ പോയി. അവിടെ വെച്ച് അയാള്‍ ഇപ്പോള്‍ ഭരണം ഞങ്ങളുടെ കൈയ്യിലാണെന്നും പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ വിവരം അറിയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു ചോദ്യം ചെയ്യലിലും മൊഴി കൊടുക്കരുതെന്നും പറഞ്ഞു. എന്നിട്ടയാള്‍ എന്തൊക്കെ ചോദ്യങ്ങളാണ് െ്രെകം ബ്രാഞ്ച് ചോദിക്കുക എന്നും അതിന് എന്തൊക്കെ മറുപടി പറയണമെന്നും പറഞ്ഞു തന്നു.
ഞങ്ങള്‍ പേടിയുള്ളതു കൊണ്ട്
ക്രൈം ബ്രാഞ്ച് ചോദിച്ചപ്പോള്‍ അതുപോലെ തന്നെ പറഞ്ഞു. ഷെരീഫ് പറഞ്ഞു തന്ന ചോദ്യങ്ങള്‍ അതുപോലെ തന്നെ പറഞ്ഞു. ഷെരീഫ് പറഞ്ഞു തന്നെ ചോദ്യങ്ങളാണ് െ്രെകം ബ്രാഞ്ച് മുഴുവന്‍ ചോദിച്ചത്. പോലീസിലാരോ ഷെരീഫിനും മറ്റും വിവരം ചോര്‍ത്തിക്കൊടുക്കുന്നതായി എനിക്ക് മനസ്സിലായി. ഷെരീഫിനെയും ഷെരീഫിന്റെ പിന്നിലുള്ള കുഞ്ഞാലിക്കുട്ടിയെയും പേടിയുള്ളത് കൊണ്ട് അവര്‍ പറയുന്നത് പോലെ പോലീസിനോട് പറഞ്ഞു. ഇതിനു മുമ്പും ഇത്‌പോലെ ഷെരീഫിന്റെ വീട്ടില്‍ ഞങ്ങളെ കൊണ്ട് പോയിരുന്നു.
റഊഫ് ജയിലില്‍ നിന്ന് വന്നതിന് ശേഷം നിങ്ങള്‍ റഊഫിനെ കാണാന്‍ അയാളുടെ ഓഫീസില്‍ പോയി. രണ്ട് മണിക്കൂര്‍ കൊണ്ട് ഞങ്ങളെ ഷെരീഫ് വിളിച്ചു. ഉടനെ വീട്ടില്‍ എത്തണമെന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ പോയപ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ ഉണ്ട്. എന്തിനാണ് റഊഫിനെ കാണാന്‍ പോയതെന്നും ചോദിച്ചു. ഇനി മേലാല്‍ അവനെ കാണരുതെന്നും പറഞ്ഞു. അന്ന് ഞങ്ങളെ കുറേ പേടിപ്പിക്കുന്ന വിധത്തില്‍ സംസാരിച്ചു. പിന്നെ കമ്മീഷ്ണര്‍ ശ്രീജിത്ത് സാറിന് ഫോണില്‍ വിളിച്ച് റഊഫിനെ എല്ലാവിധത്തിലും കുടുക്കണമെന്നും പറഞ്ഞു. അത് ഫോണ്‍ സ്പീക്കറിലിട്ടാണ് പറഞ്ഞത്. അന്നത്തെ സംസാരം മുഴുവന്‍ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. അത് ഞങ്ങള്‍ പോലീസിന് കൊടുത്തിട്ടുണ്ട്. ഒരു കോപ്പി ഞങ്ങളുടെ കൈയ്യിലുണ്ട്. ഷെരീഫ് ഞങ്ങളെ ഇങ്ങിനെ ഭീഷണിപ്പെടുത്തിയതില്‍ എനിക്കും പരാതിയുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കണം.
അരവിന്ദന്‍ എന്നയാളുടെ കൂടെ എന്നെ പണ്ട് ഷൊര്‍ണ്ണൂര്‍ കൊണ്ട് പോയി അവിടെ ഒരു സ്ഥലത്ത് താമസിപ്പിച്ച് കുഞ്ഞാലിക്കുട്ടിയുമായി ശാരീരികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നു. ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ വിവരം പുറത്ത് പറയാതിരിക്കാന്‍ വേണ്ടി ഷെരീഫ്, ഹംസ, റഊഫ് എന്നിവര്‍ പലതവണയായി എനിക്കും മറ്റുള്ളവര്‍ക്കും പൈസ തന്നിരുന്നു. കോടതിയില്‍ കേസ് തുടങ്ങുന്നത് വരെ എന്റെ ചിലവ് മുഴുവന്‍ നോക്കിയത് ഇവരാണ്. കേസ് തുടങ്ങുന്നതിന് മുന്‍പായി ചാലപ്പുറത്ത് ഒരു വീട്ടില്‍ കൊണ്ട്‌പോയി കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ സി.എം.രാജന്‍ വക്കീല്‍ പറഞ്ഞ് തന്നിരുന്നു. അപ്പോള്‍ അവിടെ ടി.പി.ദാസന്‍, ബൈജു കറിപ്പള്ളി എന്നിവര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അവിടെ കുഞ്ഞാലിക്കുട്ടി റഊഫിന്റെ ഒപ്പം വന്നിരുന്നു. ഒന്നും പേടിക്കാനില്ല, എല്ലാം ജഡ്ജിനോടും ഗവണ്‍മെന്റ് വക്കീലിനോടും പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
അന്ന് കുഞ്ഞാലിക്കുട്ടി ഒരു പ്ലാസ്റ്റിക് കവറില്‍ കുറേ പണം റഊഫിനെ ഏല്‍പ്പിച്ചു. അതില്‍ കുറച്ചു പണം ഞങ്ങള്‍ക്ക് റഊഫ് ഉടനെ തന്നു. ബാക്കി ഈ കേസ് കഴിഞ്ഞപ്പോള്‍ കോഴിക്കോട് ഫ്രഞ്ച് ഹോട്ടലിനടുത്തുള്ള ഓഫീസ് മുറിയില്‍ വെച്ച് തന്നു. കോടതിയില്‍ ഇടാനുള്ള ഡ്രസ്സ് വാങ്ങി തന്നത് ഡ്രൈവര്‍ ഗോപിയും ഷെരീഫും കൂടിയാണ്. കേസിന് ശേഷം റജുലയെയും നേരത്തെ പറഞ്ഞത് പോലെ ദുബായിലേക്ക് അയച്ചു. ദുബായിയില്‍ ഞങ്ങള്‍ രണ്ട് പേരും ലണ്ടന്‍ ഗ്രീക്ക് ഹോട്ടല്‍ അപാര്‍ട്‌മെന്റില്‍ മൂന്നര വര്‍ഷത്തോളം ജോലി ചെയ്തു. അവിടെയുള്ളപ്പോള്‍ കുഞ്ഞാലിക്കുട്ടി ഏല്‍പിച്ച പ്രകാരം എല്ലാ ചെലവുകളും ബാബു എന്നയാളാണ് നോക്കിയത്. ഞാന്‍ ഇന്ത്യാവിഷന്‍ ബഷീറിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ബാബുവുമായിട്ട് ഫോണില്‍ സംസാരിച്ചിട്ട് റെക്കോര്‍ഡ് ചെയ്തത് ഇന്ത്യാവിഷനിലെ അനന്തന്റെ കൈയ്യിലുണ്ട്.
സത്യമായി എല്ലാ കാര്യങ്ങളും പോലീസിനോട് പറയാന്‍ എനിക്ക് ഒരവസരം കൂടി തരണം.
എസ്. റോസ്‌ലിന്‍
(ഒപ്പ്)
റോസ്‌ലിയുടെ പരാതിയുടെ കോപ്പി
Sunday, September 25, 2011
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമോ ??
പ്രിയപ്പെട്ടവരെ, മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ആകെ വര്‍ഷക്കാലത്തില്‍ മാത്രമേ നമ്മളെല്ലാവരും അതിനെ കുറിച്ച് സംസാരിക്കാറുള്ളൂ... ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആയിരിക്കാം.. എങ്കിലും ഞാന്‍ പറയുന്നു.. ദയവു ചെയ്തു മുഴുവനും വായിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും കുറച്ചാളുകള്‍ ഇവിടെ റിസര്‍ച് നടത്തി ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി... അതനുസരിച്ച്, പരമാവധി 5 വര്‍ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ... നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല്‍ പോലും) തകര്‍ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്‍ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാല്‍, ഇടുക്കി ജില്ലയുടെ പകുതി മുതല്‍ തൃശൂര്‍ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതില്‍ എറണാകുളം ജില്ല പൂര്‍ണമായും നശിക്കും. ഇങ്ങനെ വന്നാല്‍ ഏകദേശം 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 10 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്‍റെ... ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്‍ക്ക് താങ്ങാന്‍ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന്‍ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന്‍ തുറന്നു വിട്ടു പുതിയ ഡാം പണിതു അതില്‍ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്‍ഷം എടുക്കും. അതുവരെ അവര്‍ വെള്ളതിനെത് ചെയ്യും?? അതിനാല്‍ അവര്‍ക്കും വിസമ്മതം... ഇങ്ങനെ ഇരു സര്‍ക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. ഞാനിതു പറഞ്ഞത് ഈ കാര്യങ്ങള്‍ അറിയാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറഞ്ഞത്, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങള്‍ക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സര്‍ക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാര്‍ത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക.. വരാന്‍ പോകുന്ന (വരാതിരിക്കാന്‍ നമ്മളെ പോലുള്ള സാധാരണക്കാരന് പ്രാര്‍ധിക്കാം, അതല്ലേ നമുക്ക് കഴിയൂ...) വിപത്തിന്റെ ആഴം എല്ലാവരും അറിയുക എന്ന നല്ല ഉദ്ദേശത്തോടു കൂടിയാണ് ഞാന്‍ ഇത് എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ എന്തെങ്കിലും കഴിയുമെങ്കില്‍ അത് ചെയ്യുക.....
കടപ്പാട്(facebook)
Thursday, September 22, 2011
Wednesday, September 21, 2011
സ്വിസ് ബാങ്കിലെ കള്ളപണം :കേന്ദ്ര സര്‍ക്കാര്‍ വാദം ശരിയല്ല

സ്വസ് ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് സ്വിസ് സര്‍ക്കാര്‍. സ്വിസ് അംബാസിഡര്‍ ഫിലിപ്പ് വെല്‍ടി ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സംശയിക്കുന്നവരുടെ അക്കൗണ്ട് നമ്പര്‍ പോലും വേണ്ട. അവരുടെ പേരുനല്‍കിയാല്‍ തന്നെ വിശദാംശങ്ങള്‍ കൈമാറാം.’ അദ്ദേഹം പറഞ്ഞു.
നടപടി പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ വ്യക്തമാക്കാത്ത സര്‍്ക്കാരിനെ പുതിയ പ്രസ്താവന കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം രണ്ടുബില്യണ്‍ ഡോളര്‍ കവിയുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയതീരുമാനങ്ങള്‍ എടുക്കേണ്ടത് ഇന്ത്യയാണ്. അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഒക്ടോബര്‍ 3ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വിറ്റസര്‍ലാന്റ് സന്ദര്‍ശിക്കാനിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തല്‍.
സ്വിസ് നിയമപ്രകാരം ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിനെതിരായി പ്രവര്‍ത്തിക്കാന്‍ ഒരു ഹിതപരിശോധന മതിയാവുമെന്ന് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യ നയപരമായി സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ സ്വിസ് ഗവണ്‍മെന്റ് ഉടമ്പടിക്കെതിരായി വിവരങ്ങള്‍ കൈമാറും. ഇന്ത്യയുടെ കയ്യിലാണ് ഇനി കാര്യങ്ങള്‍.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇന്ത്യ ഒരിക്കല്‍ പോലും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.....
കടപ്പാട് (dhool news)
Tuesday, September 20, 2011
കോലഞ്ചേരിയിലെ കലാ പ്രകടനങ്ങള്‍...!
RSS നെ സല്‍സ്വഭാവം പഠിപ്പിക്കേണ്ടത് NDF ആണോ ?
ഫൈസ് ബുക്കിലെ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസില്‍ ഒരു സഹോദരി നടത്തിയ ചില പരാമര്‍ശങ്ങള്‍ ആണ് ഈ നോട്ട് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇത് എഴുതണമോ വേണ്ടയോ എന്ന സംശയം എന്റെ മനസ്സിനെ കുറച്ചു സമയം അലട്ടിയിരുന്നു. ഒടുവില്‍, കാഴ്ച്ചപ്പാടുകള്‍ മൂടി വെക്കാനുള്ളതല്ല മറിച്ച് അന്തരീക്ഷത്തില്‍ പാറിപറക്കാനുള്ളതാണ് എന്ന തിരിച്ചറിവോടെയാണ് ഞാന്‍ ഇത് എഴുതുന്നത്.
സഹോദരിയുടെ പരാമര്‍ശങ്ങളില്‍ അവര്‍ എന്തിനൊക്കെയോ ഭയപ്പെടുന്നപോലെ തോന്നി. മുസ്ലിംങ്ങളെ ആരൊക്കെയോ ആക്രമിക്കാന്‍ വരുന്നു എന്നും, അവര്‍ക്കെതിരെ നമ്മള്‍ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാവണം തുടങ്ങിയത് പോലെയുള്ള പരാമര്‍ശങ്ങള്‍. പലപ്പോഴും കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടോ, വിവരമുള്ളവര്‍ എന്ന് നാം ധരിക്കുന്ന നേതാക്കന്‍മാര്‍ അവരുടെ മുതലെടുപ്പിനു വേണ്ടി നാം അറിയാതെ നമ്മെ കരുവാക്കുമ്പോഴോ ആണ് ഇത്തരത്തില്‍ ഉള്ള മിഥ്യാധാരണകള്‍ നമ്മുടെ മനസ്സില്‍ രൂപം കൊള്ളുന്നത്.
ഭഗവത് ഗീത മുഴുവനും വായിക്കുകയോ പഠിക്കുകയോ ചെയ്യാതെ ഹിന്ദുമതത്തെ വിമര്‍ശിക്കുന്ന മുസ്ലിംങ്ങളും, വിശുദ്ധ ഖുര്‍ആന്‍ വായിക്കാതെയും പഠിക്കാതെയും മനസ്സിലാക്കാതെയും അതിനെ വിമര്‍ശിക്കുന്ന മറ്റു മത വിശ്വാസികളും സമൂഹത്തിന് ബാധ്യതയാണ്.
സമീപകാലത്ത് ഉണ്ടായ ഒരു സംഭവം തന്നെ ഉദാഹരണം ആയി എടുക്കാം...
"ഇസ്ലാമില്‍ വിശ്വസിക്കാത്ത എല്ലാവരെയും വധിക്കണം എന്ന് ഖുര്‍ആനില്‍ ഉണ്ടെന്നും, അതിനാല്‍ ഖുര്‍ആന്‍ നിരോധിക്കണം" എന്നും ബി ജെ പി നേതാവ് അരുണ്‍ ഷൂറി പറഞ്ഞ സംഭവം.
ഈ പ്രസ്താവന വന്നതോടെ പല മുസ്ലിം സംഘടനകളും ഇളകി.
അവര്‍ ഷൂറിയുടെ രക്തത്തിനു വേണ്ടി കൊതിച്ചു...
അരുണ്‍ ഷൂറിക്ക് എതിരെയുള്ള പ്രസ്താവനകള്‍ ഒഴുകി....
പക്ഷെ ഇവിടെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ?
'ഭഗവത് ഗീതയില്‍ ഹിന്ദുക്കള്‍ അല്ലാത്തവരെ വധിക്കണം' എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍, അരുണ്‍ ഷൂറി പറഞ്ഞ പോലെ ഭഗവത് ഗീത നിരോധിക്കണം എന്ന് മുസ്ലിങ്ങളും മറ്റു മത നേതാക്കന്മാരും ആവശ്യപ്പെടുമായിരുന്നില്ലേ ???
ഖുര്‍ആനില്‍ സൂറത്ത് തൌബയില്‍ അരുണ്‍ ഷൂറി പറഞ്ഞത് പോലെ "അവിശ്വാസികളെ വധിക്കണം" എന്ന് പറഞ്ഞിട്ടുണ്ട്.
ആ വാചകം തന്നെയാണ് ഇന്ന് പല മുസ്ലിം സംഘടനകളും തങ്ങളുടെ അനുയായികളില്‍ വിഷമായി കുത്തി ഇറക്കുന്നതും, മറ്റു മതക്കാരെ ആക്രമിക്കാനും കൊല്ലാനും ഉള്ള ലൈസന്‍സ് ആയി ഉപയോഗിക്കുന്നതും...
ഇനി ഖുര്‍ആനിലെ ആ വാചകം നമുക്ക് പൂര്‍ണ്ണമായി നോക്കാം...
വിശുദ്ധ ഖുര്‍ആനിലെ തൌബ എന്ന അദ്ധ്യായത്തില്‍ നിന്നും....
"അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ ബഹുദൈവ വിശ്വാസികളെ എവിടെ കണ്ടാലും വധിച്ചു കൊള്ളുക.
അവരെ ബന്ധനസ്ഥരാക്കുക, ഉപരോധിക്കുക...
എല്ലാ മര്‍മ്മ സ്ഥാനങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക.
ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറ പ്രകാരം നമസ്ക്കാരം അനുഷ്ഠിക്കുകയും സക്കാത്ത് നല്‍കുകയും ചെയ്യുന്നു എങ്കില്‍ അവരെ വിട്ടേക്കുക.
അള്ളാഹു ഏറെ മാപ്പ് അരുളുന്നവനും ദയാപരനും അല്ലോ...
ബഹുദൈവ വിശ്വാസികളില്‍ ഒരുവന്‍ താങ്കളോട് അഭയം തേടി വന്നാല്‍ ദൈവീക വചനം കേള്‍ക്കുന്നതിന് താങ്കള്‍ അവന് അഭയം നല്‍കേണ്ടതാകുന്നു...
പിന്നീട് അവനെ തന്റെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു കൊടുക്കുക.
അവര്‍ അറിവില്ലാത്ത ജനം ആയതിനാല്‍ ആണ് ഈ വിധം പ്രവര്‍ത്തിക്കേണ്ടത്."
ഇതാണ് ഇസ്ലാം വിരോധികള്‍ ഇസ്ലാമിന് എതിരായും, മുസ്ലിം തീവ്രവാദികള്‍ തങ്ങള്‍ക്ക് അനുകൂലമായും ഉപയോഗിക്കുന്ന ഒരു പരാമര്‍ശം.
ഇത്രയും മാത്രം വായിച്ചാല്‍ ഏതൊരാള്‍ക്കും ഇസ്ലാമിനെ കുറിച്ച് സംശയങ്ങള്‍ ഉടലെടുക്കും.
എന്നാല്‍ ഈ വാക്യം ഇറങ്ങുവാനുള്ള സാഹചര്യം കൂടി നാം പരിശോധിക്കേണ്ടതുണ്ട്....
അത് ഇപ്രകാരമാണ്....
"പ്രവാചകനുമായി കരാറില്‍ ഏര്‍പ്പെട്ട ബഹുദൈവ വിശ്വാസികള്‍ കരാര്‍ ലംഘിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആയിട്ടാണ് മേല്‍ പറഞ്ഞ വാക്യങ്ങള്‍ അവതരിച്ചിട്ടുള്ളത്."
ഈ വിശദീകരണം കൂടി വായിക്കാതെ പോയതോ, അല്ലെങ്കില്‍ രാഷ്ട്രീയ മുതലെടുപ്പിനായി അവഗണിച്ചതോ ആണ് അരുണ്‍ ഷൂറിമാര്‍ക്ക് സംഭവിച്ചത്.
ഈ വിശദീകരണത്തില്‍ നിന്നും എന്താണ് നാം മനസ്സിലാക്കേണ്ടത് ?
നബിയുടെ കാലത്ത് അവിശ്വാസികളുമായി ഇസ്ലാമിക ഭരണകൂടം ഉണ്ടാക്കിയ കരാര്‍ ലംഘിക്കുന്ന അവിശ്വാസികളെ വധിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്.
അല്ലാതെ ഏതൊരു കാലഘട്ടത്തിലായാലും, ഏതൊരു രാജ്യത്തായാലും അവിശ്വാസികളെ വധിക്കണം എന്ന് ഇസ്ലാമിലോ ഖുര്‍ആനിലോ പറഞ്ഞിട്ടില്ല.
ഖുര്‍ആന്‍ ഈ വിധത്തില്‍ പഠിച്ചിരുന്നെങ്കില്‍ അരുണ്‍ ഷൂറി മുന്‍പ് പറഞ്ഞതു പോലെയുള്ള പ്രസ്താവനകള്‍ നടത്തുമായിരുന്നോ ?
ഇത്തരത്തില്‍ ഇത് വിശദീകരിച്ചു അരുണ്‍ ഷൂറിക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു പകരം ആയുധം എടുക്കണം എന്ന തരത്തില്‍ അല്ലേ ചില മുസ്ലിം സംഘടനകള്‍ പെരുമാറിയത് ?
അപ്പോള്‍ ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍ ?
മതമോ അതോ മതം കൈകാര്യം ചെയ്യുന്നവരോ ????
ഇനി എനിക്കുണ്ടായ ഒരു അനുഭവം പറയാം....
കോയമ്പത്തൂര്‍ ബോംബ് സ്ഫോടനങ്ങള്‍ ഓളം ഉയര്‍ത്തി നില്‍ക്കുന്ന സമയത്താണ് ഞാന്‍ കോയമ്പത്തൂരില്‍ എത്തുന്നത്...
ഒരു സാധാരണ മുസ്ലിം കാണുന്നത് പോലെ ആര്‍ എസ്സ് എസ്സുകാരെ ഭീകര ജീവികളായി മനസ്സില്‍ കുടിയിരുത്തിയിരുന്ന സമയം...
എന്റെ ബാച്ചില്‍ ഒരു സജീവ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു...
"അവനോട് കൂട്ട് കൂടരുത്" എന്ന ചില നിര്‍ദേശങ്ങളും ഉപദേശങ്ങളും എനിക്ക് ചിലരില്‍ നിന്നും രഹസ്യമായി കിട്ടി..
ആദ്യം അകന്നു നിന്നെങ്കിലും ഞാന്‍ അറിയാതെ അവന്റെ സുഹൃത്ത് വലയത്തില്‍ പെട്ടു ....
അങ്ങിനെ ഒരു ദിവസം ടൌണില്‍ ആര്‍ എസ്സ് എസ്സിന്റെ മീറ്റിംഗ് ഉണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നും അവന്‍ എന്നോട് പറഞ്ഞു...
എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവന്‍ എന്നെയും ക്ഷണിച്ചു....
"സിംഹത്തിന്റെ ഗുഹയിലേക്ക് കയറി ചെല്ലുകയോ ?" ഞാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും അവന്റെ നിര്‍ബന്ധത്തോടൊപ്പം എന്റെ ജിഞ്യാസയും ആകാംക്ഷയും വളര്‍ന്നപ്പോള്‍ ഞാനും അവനോടൊപ്പം പോകാന്‍ തീരുമാനിച്ചു...
ടൌണിലെ ഒരു വലിയ ഓഡിറ്റോറിയത്തില്‍ ആയിരുന്നു ചടങ്ങ് ....
അവിടെ എത്തിയപ്പോള്‍ ഞാന്‍ വീണ്ടും അത്ഭുദപ്പെട്ടു....
കാമ്പസ്സില്‍ പുറത്തേക്ക് ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകര്‍ ആയി അറിയപ്പെടാത്ത ചില വിദ്യാര്‍ത്ഥികള്‍ കാക്കി ട്രൌസറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും ഇട്ട് കൈ കൂപ്പി സ്വീകരിക്കുന്നു...
മുസ്ലിം ആയ എന്നെ കണ്ടപ്പോള്‍ അവര്‍ക്കും അത്ഭുദം..
ഞാന്‍ ഒന്നും സംഭവിക്കാത്ത പോലെ എന്റെ സുഹൃത്തിനെ പിന്തുടര്‍ന്നു ...
ഏകദേശം 400 പേര്‍ അവിടെ ഉണ്ടായിരുന്നു...
മീറ്റിംഗ് തുടങ്ങി...
പലരും പ്രസംഗിച്ചു...
അതില്‍ ഒന്നും വലിയ ഒരു തീവ്രത എനിക്ക് തോന്നിയില്ല....
ഹിന്ദു സമുദായം ഒന്നിച്ചു നില്‍ക്കേണ്ടതിന്റേയും മറ്റും ആവശ്യകതകള്‍ നേതാക്കന്‍മാര്‍ വിശദീകരിച്ചു...
എന്നാല്‍ അവസാനം പ്രസംഗിച്ച ആള്‍വളരെ തീവ്രമായ പല പ്രസ്താവനകളും നടത്തി...
അവ ഇവിടെ എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
എങ്കിലും അയാള്‍ പറഞ്ഞ ഒരു കാര്യം പറയാം....
"786 എന്ന് എഴുതിവെച്ച കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്. ഹിന്ദുവിന്റെ കടകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങുക"
(തമിഴ് നാട്ടില്‍ മുസ്ലിങ്ങളുടെ കടകളില്‍ 786 എന്ന് എഴുതിവെക്കുന്ന പതിവുണ്ട്.)
മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സുഹൃത്ത് എന്നോട് ചോദിച്ചു "അവസാനത്തെ ആള്‍ കുറച്ച് ഓവര്‍ ആക്കി അല്ലേ?"
ഞാന്‍ 'അതെ' എന്ന രീതിയില്‍ തലയാട്ടി....
ഒരു ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകന് പോലും തന്റെ നേതാവിന്റെ പ്രസംഗം ഓവര്‍ ആയി എന്ന തോന്നല്‍ ഉളവായത് നന്നായെന്ന് എനിക്ക് തോന്നി....
അതിനു ശേഷം ആ മീറ്റിങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളില്‍ ആരെങ്കിലും മുസ്ലിങ്ങളുടെ കടകളില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു...
അതിന്റെ ഫലം ആശ്വാസം നല്‍കുന്നതായിരുന്നു....
അവര്‍ വീണ്ടും പതിവുപോലെ മുസ്ലിങ്ങളുടെ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി...
നേതാവിന്റെ വാക്കുകള്‍ പാഴ്വാക്കുകളായി...
ആര്‍ എസ്സ് എസ്സ് എന്ന സംഘടനയോട് ആഭിമുഖ്യം ഉണ്ടെങ്കിലും നേതാവിന്റെ തീവ്രമായനിലപാടുകളോട് അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല...
തീവ്രവാദം ഉണ്ടാക്കാന്‍ എല്ലാ മതങ്ങളിലേയും ഒരു ന്യൂനപക്ഷം മാത്രമാണ് ശ്രമിക്കുന്നത്...
ഭൂരിപക്ഷം പേരും സമാധാന പ്രിയരും തങ്ങളുടെ കുടുംബത്തിന്റെ ഭക്ഷണ ചിലവിനു പോലും ബുദ്ധിമുട്ടുന്നവരും ആണ്.
ആര്‍ എസ്സ് എസ്സ് തീവ്രവാദത്തെ അടിച്ചൊതുക്കുക എന്നത് എന്‍ ഡി എഫിന്റെ ചുമതലയല്ല.
അതുപോലെ തിരിച്ചും...
ആര്‍ എസ്സ് എസ്സിനെ നേരിടാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ ഹിന്ദു സഹോദരന്മാരാണ് ....
അതുപോലെ എന്‍ ഡി എഫിനെ നേരിടേണ്ടത് മുസ്ലിങ്ങളും....
"പ്രതിരോധം അപരാധമല്ല" എന്ന മുദ്രാവാക്യം ശരിയാണ്.
എന്നാല്‍ ജനാധിപത്യ രാഷ്ട്രത്തില്‍ ആയുധങ്ങള്‍ കൊണ്ടും കായിക ബലം കൊണ്ടും ആകരുത് പ്രതിരോധം തീര്‍ക്കേണ്ടത്...
നിയമങ്ങള്‍ കൊണ്ടും കോടതികള്‍ കൊണ്ടും സ്നേഹം കൊണ്ടും ആയിരിക്കണം ആ പ്രതിരോധം...
അന്യ മതത്തില്‍ പെട്ട ഒരാള്‍ നമ്മെ അപമാനിച്ചാല്‍ പോലും ഒരിക്കലും ആയുധം എടുക്കരുത്.
വികാരത്തിന് അടിമപ്പെടാതെ, വിവേകം കൊണ്ട് മറ്റുള്ള മതക്കാരുടെ തെറ്റിധാരണകള്‍ മാറ്റാനാണ് നാം ശ്രമിക്കേണ്ടത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ്.
ഇവിടത്തെ ഭരണകൂട നിയമങ്ങളെയും കോടതികളെയും അനുസരിക്കുക എന്നതും ഇസ്ലാം വിശ്വാസത്തിന്റെ ഭാഗം ആണ്.
ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും പൊതുജനങ്ങളോ സംഘടനകളോ അല്ല തലവെട്ടല്‍, കൈവെട്ടല്‍ തുടങ്ങിയ ശിക്ഷകള്‍ നടപ്പാക്കുന്നത്. അത് ഭരണ കൂടങ്ങള്‍ ആണ് ചെയ്യുന്നത്.
ശിക്ഷയും, അതുപോലെയുള്ള മറ്റു കാര്യങ്ങളും തീരുമാനിക്കേണ്ടത് മത സംഘടനകള്‍ അല്ല, മറിച്ച് ഭരണകൂടങ്ങളും സര്‍ക്കാരുകളും ആണ്.
നേതാക്കന്‍മാര്‍ രഹസ്യമായോ പരസ്യമായോ എന്തെങ്കിലും പ്രസ്താവനകള്‍ ഇറക്കുമ്പോഴേക്കും വികാരത്തിന് അടിമപ്പെട്ട് അതിനു പിന്നാലെ പോകാതെ രണ്ടു വട്ടം ചിന്തിച്ച് വിവേകം കൊണ്ട് തീരുമാനം എടുക്കാനുള്ള ബാധ്യത ഓരോ പൌരനും ഉണ്ട്.
കപട ജനാധിപത്യ മുഖം അണിയാന്‍ ശ്രമിക്കുന്ന തീവ്രവാദി സംഘടനകളെ അവന്ജ്യയോടെ തള്ളി കളയുക ...
പകരത്തിനു പകരം ചോദിക്കാന്‍ നിന്നാല്‍ അനന്തമില്ലാത്ത ചോരപ്പുഴയും അശാന്തിയും ആയിരിക്കും നമ്മുടെ സമൂഹത്തില്‍ ഉണ്ടാവുക എന്ന സത്യം ആര്‍ എസ്സ് എസ്സ്, എന്‍ ഡി എഫ് പോലുള്ള സംഘടനകള്‍ തിരിച്ചറിയുക....
ആര്‍ എസ്സ് എസ്സ് ഇല്ലെങ്കില്‍ ഹിന്ദു മതവും, എന്‍ ഡി എഫ് ഇല്ലെങ്കില്‍ ഇസ്ലാം മതവും നിലനില്‍ക്കില്ല എന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരം അല്ലേ ???
ഒരു മനുഷ്യന്റെ സാമൂഹിക ഉത്തരവാദിത്വം എന്ന് പറയുന്നത് മറ്റുള്ള മതങ്ങളെ അധിക്ഷേപിക്കല്‍ അല്ല.സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ വേണ്ടിയുള്ള പ്രയത്നമാണ് ഉണ്ടാകേണ്ടത്.
'ആദ്യം നാം എത്രത്തോളം നന്ന്' എന്ന് നമ്മോട് തന്നെ ചോദിക്കുക. എന്നിട്ട് സ്വന്തം തെറ്റുകള്‍ തിരുത്തുക. പിന്നീട് നമ്മുടെ വീട്ടുകാരെയും കുടുംബത്തെയും നന്നാക്കുക. ഇതൊന്നും ചെയ്യാതെ മറ്റുള്ള സമുദായങ്ങളിലെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ നമുക്കെന്താവകാശമാണ് ഉള്ളത് ??
സ്വയം നന്നാവാതെ ഇസ്ലാമിനെതിരെ ഒരു സ്വരം ഉയരുമ്പോഴേക്കും ആയുധം എടുത്ത് പുറപ്പെടാന്‍ ഏത് കിത്താബാണ് പറയുന്നത് ??
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അല്ലാഹുവിന്റെ പള്ളികള്‍ ഉണ്ടോ ???
എപി യുടെയും, ഇകെ യുടെയും, മടവൂരിന്റെയും, മുജാഹിദിന്റേയും, ജമാഅത്തിന്റെയും, തബ്ലീഗിന്റെയും, ജീലാനിയുടെയും ഒക്കെ പള്ളികള്‍ അല്ലേ ഉള്ളൂ ???
സ്വന്തം സമുദായത്തില്‍ തന്നെ ഐക്യം സൃഷ്ടിക്കാന്‍ കഴിയാത്തവര്‍ക്ക് എന്തില്‍നിന്നാണ് വിമോചനം നേടേണ്ടത് ???
വിവിധ ഗ്രൂപ്പുകള്‍ ആയി അടിക്കുന്ന ഇത്തരക്കാരല്ലേ ഇസ്ലാമിനെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്നത് ?????
കലാപം ഉണ്ടാക്കി അംഗവൈകല്യം വരുത്തുന്നതും, ആത്മഹത്യവരിക്കുന്നതും എങ്ങിനെയാണ് സമര്‍പ്പണവും രക്തസാക്ഷിത്വവും ആയി കാണാന്‍ കഴിയുക ???
നാം അറിയാതെ നമ്മില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുക...
പകരം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറാന്‍ ശ്രമിക്കുക...
ഭൂമിയില്‍ ആവശ്യത്തിന് ശുദ്ധ ജലവും, ശുദ്ധവായുവും, സമാധാനവും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ.....
















