Subscribe:
**സ്നേഹതീരത്തിലേയ്ക്ക് സ്വാഗതം H A P P Y I N D I P E N D E N C E D A Y **

Wednesday, September 21, 2011

സ്വിസ് ബാങ്കിലെ കള്ളപണം :കേന്ദ്ര സര്‍ക്കാര്‍ വാദം ശരിയല്ല


സ്വസ് ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് സ്വിസ് സര്‍ക്കാര്‍. സ്വിസ് അംബാസിഡര്‍ ഫിലിപ്പ് വെല്‍ടി ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സംശയിക്കുന്നവരുടെ അക്കൗണ്ട് നമ്പര്‍ പോലും വേണ്ട. അവരുടെ പേരുനല്‍കിയാല്‍ തന്നെ വിശദാംശങ്ങള്‍ കൈമാറാം.’ അദ്ദേഹം പറഞ്ഞു.
നടപടി പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ വ്യക്തമാക്കാത്ത സര്‍്ക്കാരിനെ പുതിയ പ്രസ്താവന കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം രണ്ടുബില്യണ്‍ ഡോളര്‍ കവിയുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയതീരുമാനങ്ങള്‍ എടുക്കേണ്ടത് ഇന്ത്യയാണ്. അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഒക്ടോബര്‍ 3ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വിറ്റസര്‍ലാന്റ് സന്ദര്‍ശിക്കാനിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തല്‍.
സ്വിസ് നിയമപ്രകാരം ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിനെതിരായി പ്രവര്‍ത്തിക്കാന്‍ ഒരു ഹിതപരിശോധന മതിയാവുമെന്ന് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യ നയപരമായി സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ സ്വിസ് ഗവണ്‍മെന്റ് ഉടമ്പടിക്കെതിരായി വിവരങ്ങള്‍ കൈമാറും. ഇന്ത്യയുടെ കയ്യിലാണ് ഇനി കാര്യങ്ങള്‍.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇന്ത്യ ഒരിക്കല്‍ പോലും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.....
കടപ്പാട് (dhool news)

0 comments:

Post a Comment

Code 1.1