Subscribe:
**സ്നേഹതീരത്തിലേയ്ക്ക് സ്വാഗതം H A P P Y I N D I P E N D E N C E D A Y **

Sunday, August 14, 2011

സ്വാതന്ത്ര്യ ദിനാശംസകള്‍



ഭരണ വര്‍ഗ്ഗത്തിന്റെ ബധിര കര്‍ണ്ണങ്ങള്‍ തുറക്കാന്‍ നല്ലത് കൈബോംബിന്റെ ശബ്ദമാണ് എന്ന് പറഞ്ഞ ഭഗത് സിംഗ് , ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ആദ്യമായി ഇന്ക്വിലാബിന്റെ ഇടിമുഴക്കം തീര്‍ത്തത് ധീരദേശാഭിമാനി.രക്തസാക്ഷിത്വതില​േക്ക് നടന്നടുക്കുമ്പോള്‍ മനസാ വരിച്ച മരണത്തിന്റെ മുന്‍പില്‍ കറുത്ത മൂടുപടം തനിക്കാവശ്യമില്ല എന്ന് ഒരു ചെറു മന്ദഹാസത്തോടെ പറഞ്ഞ് തൂക്കുകയര്‍ വരണമാല്യം പോലെ കഴുത്തിലണിഞ്ഞു വിപ്ലവം ജയിക്കട്ടെ ,സാമ്രാജ്യത്വം തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയ ആ മൂന്നു രണ പൌരുഷങ്ങളെ ഭാരതീയ ജനതയ്ക്ക് മറക്കാന്‍ കഴിയില്ല.
ഭഗത് സിംഗ് ,രാജ് ഗുരു ,സുഖ്ദേവ്-ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‌ യൌവനത്തിന്റെ വസന്തം സമര്‍പ്പിച്ച്‌ വിപ്ലവത്തിന്റെ ഇടിമുഴക്കം തീര്‍ത്ത, രക്തസാക്ഷിത്വത്തിന്റെ മഹത്തായ അര്‍ഥം ലോകത്തെ അറിയിച്ച അനശ്വര വിപ്ലവകാരികള്‍.അവരുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്‍പില്‍ .. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ..
അര്‍ദ്ധരാത്രിയില്‍ പുലര്‍ന്ന സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികളുടെ സ്മരണയ്ക്കു മുന്നില്‍ ഒരു പിടി പുപ്ഷ്പങ്ങള്‍ അര്‍പ്പിക്കുന്നതോടെപ്പം
വെള്ളക്കാരെ ഓടിച്ചത് പോലെ കൊള്ളക്കാരെയും ഈ നാട്ടില്‍ നിന്നും ഓടിക്കണം. വെള്ള വസ്ത്രം ഇട്ടു കറുത്ത മനസ്സുമായി പാവങ്ങളെ കൊള്ളയടിക്കുന്ന ഗാന്ധി പൈതൃകം അവകാശപെടുന്ന അഞ്ഞൂറ് രൂപ നോട്ടിലെ ഗാന്ധി യുമായി മാത്രം ബന്ധമുള്ള,അഴിമതിയുടെ മുഖ മുദ്രയുമായ രാഷ്ട്രീയ കാപാലികള്‍ക്ക് എതിരെയും പിറന്ന നാടിനെതിരെ യുദ്ധം ചെയ്യുന്ന വര്‍ഗീയ വിഷ വിത്തുകള്‍ക്കും എതിരായും ശക്തമായ പോരാട്ടത്തിനു നമുക്ക് അണിചേരാം നമ്മുടെ ഇന്ത്യയുടെ നല്ലൊരു നാളേയ്ക്ക് വേണ്ടി .......

****എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ *****

0 comments:

Post a Comment

Code 1.1