ഫേസ്ബുക്കിന് അഹങ്കരിക്കാം; രാജ്ഞിയെയോര്‍ത്ത്
ഫേസ്ബുക്കിനു അംഗീകാരമായി എലിസബത്ത് രാജ്ഞിയുടെ രംഗപ്രവേശം. ഫേസ്ബുക്ക് അംഗങ്ങളുടെ പട്ടികയിലേക്ക് ലോകത്തെ ഈ വിലയേറിയ അംഗം ചേര്‍ന്നു കഴിഞ്ഞു. എലിസബത്ത് രാജ്ഞിയാണ് ഫേസ്ബുക്കില്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക സാന്നിധ്യം അറിയിച്ചത്. അതേസമയം, വെബ്‌സൈറ്റിലേത് സ്വകാര്യ പ്രൊഫൈല്‍ പേജല്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. രാജ്ഞിയുമായി വെബ്‌സൈറ്റ് വഴിയാണെങ്കിലും സംവദിക്കാന്‍ കഴിയുമെന്നതില്‍ നിരവധി ഫേസ്ബുക്ക് അംഗങ്ങള്‍ സന്തുഷ്ടരാണെന്നും ബക്കിംഗ്ഹാം വൃത്തങ്ങള്‍ പറയുന്നു..
രാജകുടുംബത്തിന്റെ ഔദ്യോഗിക പരിപാടികള്‍, കോടതി വിജ്ഞാപനം, ആഘോഷങ്ങള്‍ തുടങ്ങിയ വിവരങ്ങളും ഇനി മുതല്‍ ഫേസ്ബുക്കില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലും ബ്രിട്ടീഷ് രാജകുടുംബം സജീവമാണ്. 70000 ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ രാജകുടുംബത്തിനുള്ളത്. 4500 ട്വീറ്റുകളും.
2007ല്‍ യുട്യൂബില്‍ റോയല്‍ ചാനലിനും ബക്കിംഗ്ഹാം കോട്ടാരം തുടക്കമിട്ടിരുന്നു. ഫോട്ടോ ഷെയറിംഗ് വെബ്‌സൈറ്റായ ഫഌക്കറിലും രാജകുടുംബത്തിന്റെ സാന്നിധ്യമുണ്ട്.ഇതില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാജ്ഞി എച്ച് എം എസ് ആര്‍ക് റോയല്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ ഉള്‍പ്പടെ 1400ഓളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ തന്നെ ഓണ്‍ലൈനില്‍ സജീവമായിരുന്ന രാജ്ഞി അടുത്തിടെ ലോക ജനതയുമായി സംവദിക്കാന്‍ പുതിയ സേവനങ്ങള്‍ ഉപയോപ്പെടുത്തുകയാണ്. കാലത്തിനൊത്ത് മാറാനുള്ള ഈ മനസ് തന്നെ ധാരാളം.
Subscribe to:
Post Comments (Atom)






0 comments:
Post a Comment